Friday, July 24, 2009

ഏഷ്യാനെറ്റിന്റെ സ്ത്രീപീഡനം

ഒരു സ്ത്രീ ക്രിമിനല്‍ കേസില്‍ പ്രതിയാണെങ്കില്‍ അവരെ വ്യഭിചാരിണിയായി സമൂഹമധ്യത്തില്‍ ചിത്രീകരിക്കുന്നതില്‍ തെറ്റില്ലെന്നാണ് ഏഷ്യാനെറ്റ് ഇന്നത്തെ (2009 ജൂലായ് 24 രാത്രി 9 മണി) ന്യൂസ് അവര്‍ ചര്‍ച്ചയിലൂടെ അവരുടെ പ്രേക്ഷകര്‍ക്ക് നല്‍കിയ സന്ദേശം. അവരുടെ സ്ത്രീവിരുദ്ധ വിതണ്ഡാവാദം നിയമപരമായി ശരിയാണെന്ന് സ്ഥാപിക്കാന്‍ അവര്‍ക്ക് കൂട്ടിനു കിട്ടിയതാകട്ടെ അഡ്വക്കറ്റ് ശിവന്‍ മഠത്തില്‍ എന്നൊരു നിയമജ്ഞനെയും! സിസ്റ്റര്‍ അഭയ കേസില്‍ സി.ബി.ഐ. സര്‍പ്പിച്ച കുറ്റപത്രത്തിലെ സിസ്റ്റര്‍ സെഫി എന്ന കന്യാസ്ത്രീയെക്കുറിച്ചുള്ള പരാമര്‍ശങ്ങളായിരുന്നു ചര്‍ച്ചാവിഷയം. കുറ്റപത്രത്തില്‍ സിസ്റ്റര്‍ സെഫിയുടെ സ്ത്രീത്വത്തെ അപമാനിക്കുന്നതും കുറ്റാരോപണത്തിന് ആവശ്യമില്ലാത്തതുമായ പരാമര്‍ശങ്ങളാണുള്ളത്. സിസ്റ്റര്‍ സെഫി കൂട്ടുപ്രതികളാക്കപ്പെട്ട രണ്ട് പുരോഹിതന്മാരുമായി അവിഹിതബന്ധത്തിലേര്‍പ്പെടുന്നത് കാണാനിടയായ സിസ്റ്റര്‍ അഭയയെ മൂന്നു പേരും ചേര്‍ന്ന് കൊലപ്പെടുത്തിയെന്നാണ് സി.ബി.ഐ.യുടെ കുറ്റാരോപണം. രണ്ട് പുരോഹിതന്മാര്‍ ഒരുമിച്ച് ഒരേ സമയം ഒരു കന്യാസ്ത്രീയുമായി അവിഹിത ബന്ധത്തിന് കന്യാസ്ത്രീ മഠത്തിലെത്തിയെന്നാണ് സി.ബി.ഐ. പറയുന്നത്. ശരാശരി ബുദ്ധിശക്തിയുള്ളവര്‍ ഈ വാദം അംഗീകരിക്കുമോ? അതിരിക്കട്ടെ. സിസ്റ്റര്‍ സെഫി പതിവായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാറുണ്ടായിരുന്നു എന്ന് സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് സ്ത്രീത്വത്തെ അപമാനിക്കുന്ന പരാ‍മര്‍ശങ്ങള്‍ നടത്തിയത്. സമൂഹമധ്യത്തില്‍ ആ സ്ത്രീയെ വ്യഭിചാരിണിയായി ചിത്രീകരിക്കാന്‍ ആര്‍.എസ്.എസ്.നോട് ആഭിമുഖ്യമുള്ള ചില മാധ്യമങ്ങള്‍ക്ക് (ഏഷ്യാനെറ്റും അതില്‍ ഉള്‍പ്പെടുന്നു) സി.ബി.ഐ. കുറ്റപത്രം “ചോര്‍ത്തി” കൊടുക്കുകയുണ്ടായി. ഏഷ്യാനെറ്റിന്റെ അന്തിച്ചര്‍ച്ചയില്‍ പങ്കെടുത്ത നിയമജ്ഞനെന്ന് അവകാശപ്പെടുന്ന അഡ്വക്കറ്റ് ശിവന്‍ മഠത്തില്‍ സി.ബി.ഐ.യുടെ അസ്വീകാര്യമായ ആ പരാ‍മര്‍ശങ്ങള്‍ ഏഷ്യാനെറ്റിന്റെ പ്രേക്ഷകര്‍ക്കായി പരസ്യമായി വായിക്കുകയുണ്ടായി. അത് ഇവിടെ ആവര്‍ത്തിക്കുവാന്‍ എന്റെ സംസ്കാരം എന്നെ അനുവദിക്കുന്നില്ല. കന്യകാത്വം നഷ്ടപ്പെട്ടിട്ടില്ല എന്നു വരുത്താനായി സിസ്റ്റര്‍ സെഫി പ്ലാസ്റ്റിക് സര്‍ജറി ചെയ്യിച്ചു എന്നാണ് സി.ബി.ഐ. ആരോപിക്കുന്നത്. ഒരു മെഡിക്കല്‍ ബോര്‍ഡിന്റെ മുന്‍പില്‍ പരിശോധനയ്ക്ക് ഹാജരായി തന്റെ കന്യകാത്വം തെളിയിക്കാമെന്ന വെല്ലുവിളി സ്വീകരിക്കാന്‍ സി.ബി.ഐ. ഇതുവരെയും തയ്യാറായില്ല. മറ്റൊരു അപമാ‍നകരമായ പരാമര്‍ശം അവരുടെ സ്തനത്തെക്കുറിച്ചാണ്. ഇതും അഡ്വക്കറ്റ് ശിവന്‍ മഠത്തില്‍ ചാനലില്‍ പരസ്യമായി വായിക്കുകയുണ്ടായി. ഇയാള്‍ക്കെതിരെയും അതിനയാളെ പ്രേരിപ്പിച്ച എഷ്യാനെറ്റ് ന്യൂസ് എന്ന ചാനലിനെതിരെയും നിയമ നടപടികള്‍ സ്വീകരിക്കാന്‍ ആരെങ്കിലും മുന്നോട്ട് വന്നാല്‍ ഞാന്‍ അവര്‍ക്ക് എല്ലാവിധ സഹായസഹകരണങ്ങളും കൊടുക്കും. എഷ്യാ‍നെറ്റ് സ്ത്രീയെയും സ്ത്രീത്വത്തെയും അപമാനിക്കുന്നത് ഇത് ആദ്യമല്ല. പി.ഡി.പി. നേതാവ് മഅദനിയുടെ ഭാര്യ സൂഫിയയ്ക്ക് ഭീകരരുമായി ബന്ധമുണ്ടെന്ന നുണക്കഥ പ്രചരിപ്പിച്ചുകൊണ്ട് അവരെ പീഡിപ്പിച്ച കാര്യം മുന്‍പൊരു പോസ്റ്റില്‍ ഞാന്‍ ചൂണ്ടിക്കാണിച്ചിരുന്നു. ചില മാധ്യമങ്ങള്‍ നടത്തുന്ന സ്ത്രീവിരുദ്ധ നിലപാടിനെതിരെ സമൂഹത്തിന്റെ മന:സാക്ഷി ഇനിയും ഉണരേണ്ടിയിരിക്കുന്നു. ഇടതുപക്ഷ മാധ്യമങ്ങള്‍ ഒഴികെ നമ്മുടെ മാധ്യമങ്ങള്‍ പൊതുവെ പ്രാന്തവത്കരിക്കപ്പെട്ട എല്ലാ വിഭാഗങ്ങള്‍ക്കും എതിരാണ്. അവ സ്ത്രീകള്‍ക്കും സ്ത്രീത്വത്തിനും എതിരാണ്. ദളിതര്‍ക്കെതിരാണ്. ന്യൂനപക്ഷങ്ങള്‍ക്കെതിരാണ് ....
Feel Free To Read And Comment

17 comments:

ജനശക്തി said...

ഇടതുപക്ഷ മാധ്യമങ്ങള്‍ ഒഴികെ നമ്മുടെ മാധ്യമങ്ങള്‍ പൊതുവെ പ്രാന്തവത്കരിക്കപ്പെട്ട എല്ലാ വിഭാഗങ്ങള്‍ക്കും എതിരാണ്. അവ സ്ത്രീകള്‍ക്കും സ്ത്രീത്വത്തിനും എതിരാണ. ദളിതര്‍ക്കെതിരാണ്. ന്യൂനപക്ഷങ്ങള്‍ക്കെതിരാണ്....

തികച്ചും ശരി.

Anonymous said...

Shivan Madathil did not show any disrespect for Sr. Sephy. It is the Catholic church, Communist parties (through Annie Raja and Brinda Karatt) disrespecting Sr. Abhaya through their attempts to save her killers.

Anonymous said...

asianet become commercial under a criminal who accused some of sexual abused case also kuwait cheating case.now they are trying to miss lead the people who don't know inner politics.everybody wants know who killed sister abhaya.but cbi and like this media wants protect them.everybody knows judiciary does not recognize any individual harassment in criminal inquiry report.these allhiding from poeple also playing by cbi and media.if a sister involved in case they can prove in front of justice who hearing case.but cbi trying to molest a sister by publishing their wrong argument because the people should not up finger against cbi.same way the media trying to prove we are not under pressure from church or other organization.

stop this stupid play from cbi and media.tomorrow we can the court should stay order on this individual harassment what expecting cbi and media.

Unknown said...

സിസ്റ്റര്‍ അഭയയെ കൊന്നത് സിസ്റ്റര്‍ സെഫിയാണെന്ന് കോടതി തീരുമാനിക്കുന്നതിനു മുന്‍പ് ശിവന്‍ മഠത്തില്‍ നിഗമനത്തിലെത്തി. അതിന്‍റ്റെ അടിസ്ഥാനത്തിലാണ് അയാളും ഏഷ്യാനെറ്റ് അവതാരകനും ചര്‍ച്ചയില്‍ അഭിപ്രായങ്ങള്‍ പറഞ്ഞത്. വക്കീലിന് വക്കാലത്തുമായി വന്ന അനോണിമസ്‍ വിധി പ്രസ്താവിച്ചു കഴിഞ്ഞു! ഇത്തരം മുന്‍ വിധിക്കാരായ വക്കീലന്‍ മാര്‍ നമ്മുടെ നീതിന്യായ വ്യവസ്ഥയ്ക്ക് അപമാനമാണ്.

Anonymous said...

Why just asianet? Most of the channels that day which had this discussion going on had to be given an adult only rating. It was a pretty difficult day to watch news channels with family, discussin about all stupid things which doesnt make any sense to common man.

When would I get to see some constructive discussion in the channels? Why dont the channels go all after those corruption, and snail paced development which prevails in our government functionary over decades? I am sure that the most of the common public would support those constructive discussions (and investigative stories) that these pretty stupid senseless criminal case discussion (and that too, not going through the merits of it).

Unknown said...

ഏഷ്യാനെറ്റാണ് നിയമജ്ഞന്‍ എന്നവകാശപ്പെടുന്ന അഡ്വക്കറ്റ് ശിവന്‍ മഠത്തില്‍ എന്നയാളെക്കൊണ്ട് കുറ്റപത്രത്തിലെ സ്തനവിവരണം വായിപ്പിച്ച് സ്ത്രീത്വത്തെ ഏറ്റവും മോശമായ രീതിയില്‍ അപമാനിച്ചത്.

Unknown said...

ഏഷ്യാനെറ്റ് ഒരു മഞ്ഞ മാധ്യമമല്ല യഥാര്‍ത്ഥത്തില്‍ അതൊരു തെമ്മാടി മാധ്യമം (rogue medium) ആണ്. അത് അനേക ലക്ഷം മലയാളി മനസ്സുകളെ മലീമസമാക്കിക്കൊണ്ടിരിക്കുകയാണ്. ഇതിനെതിരെ ജനങ്ങളുടെ അമര്‍ഷം ഉണ്ടാകണം. അതിന് ഈ ബ്ലോഗ് പോസ്റ്റുകള്‍ ഉപകരിക്കും. ബ്ലോഗര്‍ക്ക് അഭിനന്ദനങ്ങള്‍.

Unknown said...

വളരെ പ്രസക്തമായ വിഷയം. അഭിപ്രായത്തോട് പൂര്‍ണ്ണമായും യോജിക്കുന്നു.

Anonymous said...

Asianet has become worst these days ! Its becomeing a curse to our society and they think that what they are doing is 100 % correct ! shame on you "mardocinte makkale"

Rathish Kumar said...

ഏഷ്യാനെറ്റ് ആരംഭിച്ചത് വളരെ മാന്യന്മാരായ മാധ്യമപ്രവര്‍ത്തകരായിരുന്നു. ശ്രീ. ശശികുമാര്‍ അവരിലൊരാളായിരുന്നു. പക്ഷെ യാതൊരു തത്ത്വദീക്ഷയുമില്ലാത്ത ചിലര്‍ ഇതിനകത്ത് കടന്ന് കൂടുകയും ശശികുമാറിനെപ്പോലെയുള്ളവരെ പുകച്ച് പുറത്ത് ചാടിക്കുകയും ചെയ്തു. ഗള്‍ഫ് നാടുകളില്‍ നിന്നും ഭീമമായ പണാപഹരണക്കേസില്‍ പെട്ടവരുടെ പിടിയിലായി ഈ ചാനല്‍ പിന്നീട്. അപ്പോള്‍ സി.പി.ഐ.(എം) വിരോധം എന്ന ഒറ്റ അജണ്ഡയിലായി ഇതിന്റെ പ്രവര്‍ത്തനം. അടുത്തയിടെ ഈ ചാനല്‍ മൊത്തത്തില്‍ റുപ്പര്‍ട്ട് മര്‍ദോക്ക് എന്ന അന്താരാഷ്ട്ര മാധ്യമ ഭീമന്‍ വാങ്ങി. എഷ്യാനെറ്റ് ന്യൂസ് എന്ന വിഭാഗം സ്വതന്ത്രമാണെന്ന അവകാശവാദം ഇന്ത്യാഗവണ്മെന്റിന്റെ കണ്ണില്‍ പൊടിയിടാനുള്ള തന്ത്രം മാത്രമാണ്. റൂപ്പര്‍ട്ട് മര്‍ദോക്ക് സ്വന്തമാക്കിയതോടെ ഈ മാധ്യമം എല്ലാ മാധ്യമ മര്യാദകളെയും ലംഘിക്കാന്‍ തുടങ്ങി. ചില സംസ്കാരശൂന്യരെ അന്തിച്ചര്‍ച്ചകളില്‍ പങ്കെടുപ്പിച്ച് സുകുമാര്‍ അഴീക്കോടിനെ എംബോക്കി എന്നു വിളിപ്പിക്കുന്നത് വരെയെത്തി ഈ മാധ്യമത്തിന്റെ സാംസ്കാരിക നിലവാരം. ഈ ചാനലിന്റെ സാംസ്കാര ശൂന്യതയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഒരു കൊലപാതകക്കേസില്‍ പ്രതിയാക്കപ്പെട്ട കന്യാസ്ത്രീയെ സമൂഹമധ്യത്തില്‍ വ്യഭിചാരിണിയായി ചിത്രീകരിക്കാന്‍ നടത്തിയ ശ്രമങ്ങള്‍. സി.ബി.ഐ. കുറ്റപത്രത്തില്‍ സംസ്കാരശൂന്യമായി നടത്തിയ അവരുടെ സ്തനവിവരണം ശിവന്‍ മഠത്തില്‍ എന്ന അധമനായ ഒരു വക്കീലിനെക്കൊണ്ട് വായിപ്പിച്ച് മാലോകരുടെ മുന്‍പില്‍ അവതരിപ്പിച്ചത് അങ്ങേയറ്റത്തെ സംസ്കാരശൂന്യതയാണ്. അത് സ്ത്രീത്വത്തെത്തന്നെ അപമാനിച്ച നടപടിയായിരുന്നു.

Anonymous said...

വ്യഭിചാരം മറച്ചു വെയ്ക്കാനുള്ള ശ്രമത്തില്‍ അഭയയെ കൊന്ന ഈ കേസില്‍, സഭ്യമായി എങ്ങനെ അന്വേഷണം നടത്താന്‍ പറ്റും? അതിലെ തെളിവുകള്‍ എല്ലാം സഭയുടെ സ്വാധീനം കൊണ്ട് നശിപ്പിക്കുകയും ചെയ്തു കഴിഞ്ഞു. ഇനി ഇങ്ങനെ അല്ലാതെ ഇതെങ്ങനെ തെളിയിക്കും? കാമസൂത്രത്തിന്റെ നാട്ടില്‍ സ്ത്രീയുടെ സ്ഥാനത്തെ പറ്റി പറയുന്നത് ഇത്ര വലിയ പാതകം ആണോ? ഇപ്പോള്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി എന്തിനു വേണ്ടി ആണ് സെഫിയെ രക്ഷിക്കാന്‍ നോക്കുന്നത്?

Anonymous said...

Everybody know the weeknes of our Justice System. Its efficiency to provide Justice is very less. We must understand that the Abhaya case achieved this much progress only because of the media intervention. I believe if such media was available and active at the time of the Abhay incident this case would have been already closed in a positive manner by this time. It is truly pathetic that we have to protect criminals from being judged inorder to protect human rights.

Anonymous said...

ഏഷ്യാനെറ്റിനെക്കൂടാതെ ഇക്കാര്യം ചർച്ചയാക്കിയ മനോരമ ചാനലിലും സി ബി ഐ യുടെ ഒരു മുൻ അഭിഭാഷകനും ശിവൻ മഠത്തിലിനെപ്പോലെ കുറ്റപത്രത്തിലെ ആ പരാമർശങ്ങൾ പറയുന്നതു കേട്ടു. ആ ചർച്ചയിൽ ഇടപെട്ട് ഫെമിനിസ്റ്റും എഴുത്തുകാരിയുമായ ഗീത, ജോസഫൈനോട് മാർക്സിസ്റ്റ് പാർട്ടിയുടെ ഇരട്ടത്താപ്പിനെക്കുറിച്ച് ഉദാഹരണ സഹിതം പറഞ്ഞ കാര്യത്തിന് ജോസഫൈനു മറുപടിയുണ്ടായിരുന്നില്ല എന്ന് ഈ സന്ദർഭത്തിൽ ഡോക്റ്റർ ഓർക്കണം.

Unknown said...

സത്യാന്വേഷി പ്രശ്നത്തെ രാഷ്ടീയവത്കരിക്കാന്‍ നോക്കുന്നു. ഒരു മുസ് ലിം വനിതയെ ആയിരുന്നു ഇത്തരത്തില്‍ സി.ബി.ഐ.യും മാധ്യമങ്ങളും സമൂഹമധ്യത്തില്‍ അപമാനിച്ചതെങ്കില്‍ സത്യാന്വേഷിക്ക് ധാര്‍മ്മികരോഷം നുരഞ്ഞ് പൊന്തുമായിരുന്നു.
മാധ്യമങ്ങളാണ് അഭയക്കേസ് ഈ സ്ഥിതിയില്‍ എത്തിച്ചത് എന്നു പറയുന്ന അനോണിമസിന്‍റ്റെ വാദം ബാലിശമാണ്. മുന്‍ വിധിയോടെയുള്ളതുമാണ്. അഭയ കൊല്ലപ്പെട്ടതാണെന്ന മുന്വിധിയോടൊപ്പം സിസ്റ്റര്‍ സെഫിയും പുരോഹിതന്മാരും ചേര്‍ന്നാണ് കൊന്നതെന്നും മുന്‍കൂറായി വിധിച്ചു കഴിഞ്ഞു. മാധ്യമങ്ങള്‍ നല്‍കിയ പ്രത്യായനങ്ങള്‍ (suggestions)അതേപടി വിഴുങ്ങുന്നതിന്‍റ്റെ ഫലമായി ചിന്താശക്തി കുറഞ്ഞവര്‍ എളുപ്പത്തില്‍ മുന്‍ വിധികളില്‍ എത്തുന്നതിന്‍റ്റെ ഏറ്റവും നല്ല ഉദാഹരണമാണിത്. മുന്‍ വിധികളില്‍ കുറച്ചു നാള്‍ ഉറച്ചു നില്‍ക്കുമ്പോള്‍ അത് മിഥ്യാവിശ്വാസം (delusion) ആയി മാറും. കോടതികളോ പോലീസുകാരോ അല്ല കുറ്റവാളികളെ കണ്ടെത്തുന്നത് മാധ്യമങ്ങളാണ് എന്ന വിശ്വാസം ഒരു ഡെല്യൂഷന്‍ ആണ്.

Anonymous said...

"സത്യാന്വേഷി പ്രശ്നത്തെ രാഷ്ടീയവത്കരിക്കാന്‍ നോക്കുന്നു. ഒരു മുസ് ലിം വനിതയെ ആയിരുന്നു ഇത്തരത്തില്‍ സി.ബി.ഐ.യും മാധ്യമങ്ങളും സമൂഹമധ്യത്തില്‍ അപമാനിച്ചതെങ്കില്‍ സത്യാന്വേഷിക്ക് ധാര്‍മ്മികരോഷം നുരഞ്ഞ് പൊന്തുമായിരുന്നു." ഒരു മാർക്സിസ്റ്റ് ആണോ ഇങ്ങനെ പറയുന്നത്? അരാഷ്ട്രീയമായി എന്താണുള്ളത് ഈ സമൂഹത്തിൽ? ഡോക്റ്റർ സത്യാന്വേഷിയെ തെറ്റിദ്ധരിച്ചിരിക്കുകയാണ്.
സത്യാ‍ന്വേഷി മുസ്ലിം അല്ല. മതവിശ്വാസി പോലുമല്ല. മുസ്ലിങ്ങൾ,ദലിതർ,സ്ത്രീകൾ,ഓ ബീ സീകൾ തുടങ്ങിയ പാർശ്വവത്കൃതരുടെ മനുഷ്യാവകാശങ്ങൾ (മറ്റുള്ളവരുടേതും) സംരക്ഷിക്കപ്പെടണം എന്നാഗ്രഹിക്കുന്ന ആളാണ്. സിസ്റ്റെർ സ്റ്റെഫിയെ ‘അപമാനിച്ച’തിൽ രോഷം കൊള്ളുന്ന സി പി എമ്മുകാർ കിളിരൂർ പോലുള്ള സംഭവങ്ങളിൽ കാണിച്ച ഇരട്ടത്താപ്പ് ഗീത പറഞ്ഞത് ചൂണ്ടിക്കാണിച്ചതാണ്.

Unknown said...

സത്യാനേഷി എഴുതിയത് വായിക്കുമ്പോള്‍ ഇസ് ലാമിസ്റ്റാണെന്ന് തോന്നാന്‍ കാരണം മതമൌലികവാദികള്‍ നിരത്തുന്ന വാദങ്ങള്‍ ഉന്നയിക്കുന്നതുകൊണ്ടാണെന്ന് മനസ്സിലാക്കുക. മാര്‍ക്സിസ്റ്റുകള്‍ മൌലികവാദികളല്ലെന്നും മനസ്സിലാക്കുക. സത്യാന്വേഷി ഒരു രന്ധ്രാന്വേഷി മാത്രമാണെന്നതിനു തെളിവാണ് ഞാന്‍ ഉന്നയിച്ച പ്രശ്നം മനസ്സിലാക്കാതെ കിളിരൂര്‍ കേസിനെക്കുറിച്ചും മറ്റും പറയുന്നത്.

Anonymous said...

ഡോക്റ്റർ എഴുതുന്നു:“സത്യാനേഷി എഴുതിയത് വായിക്കുമ്പോള്‍ ഇസ് ലാമിസ്റ്റാണെന്ന് തോന്നാന്‍ കാരണം മതമൌലികവാദികള്‍ നിരത്തുന്ന വാദങ്ങള്‍ ഉന്നയിക്കുന്നതുകൊണ്ടാണെന്ന് മനസ്സിലാക്കുക. മാര്‍ക്സിസ്റ്റുകള്‍ മൌലികവാദികളല്ലെന്നും മനസ്സിലാക്കുക.“ ഈ ലേഖനത്തോടുള്ള എന്റെ പ്രതികരണത്തിൽ ഏതിലാണ് മതമൌലിക വാദം?